Wednesday 17 December 2008

ശങ്കരന്റെ യാത്ര

ശങ്കരന്റെ യാത്ര കുറച്ചു കുടി വിപുലമാക്കിയാലോ എന്നു തോന്നി. അതിങ്ങിനെയായി


ഹൊ, വീട്ടിനകത്തു തന്നെയിരുന്നു ബോറടിച്ചു. പുറത്തൊക്കെ ഒന്നു കറങ്ങിയാലോ....

എന്തായാലും ചെരുപ്പിടാം. ആരെങ്കിലും ഇതൊന്ന് ഇട്ടു തായോ .....


ഇതെന്താ, ഡിനോസറിന്റെ വാലോ? പിടിച്ചാൽ പുലിവാലാകുമോ? ഓ മാവിന്റെ വേരാ. പേടിച്ചു പോയല്ലോ....

ഇതെന്താ മുറ്റത്തു വട്ടത്തിലൊരു സാധനം?


(ആ റ്റൈലിനടിയിൽ ഉണ്ടായിരുന്നത്‌ ഇതാണ്‌. ഭാഗ്യത്തിന്‌ കടിച്ചില്ല.പിന്നീട്‌ ഇതു കണ്ടപ്പോൾ അവന്റെ അമ്മ പാർശ്വസ്തനായ എന്നെ ഒരു നോക്കു നോക്കി; അത്ര മാത്രം)


ഇതിലേ പുറത്തു കടക്കാൻ പറ്റുമെന്നു തോന്നുന്നില്ലാ



ഇതിൽ പിടിച്ചാണല്ലൊ എല്ലാവരും ഈ ഗേറ്റ്‌ തുറക്കുന്നത്
ഓ അതു ശരി. തുറന്നു കിടക്കുകയായിരുന്നോ. ഞാനറിഞ്ഞില്ല
                                                  ഇനി ആരെങ്കിലും കാണും മുൻപ്‌ വേഗം പോയേക്കാം

നേരെ പോയാൽ ശരിയാവില്ല. ഇങ്ങോട്ടു കയറാം.


ശ്ശെടാ, വഴി തെറ്റിയോ???ആരെയും കാണുന്നില്ലല്ലോ. എനിക്കാണെങ്കിൽ വിശക്കുന്നുമുണ്ട്‌.

ഇതിനൊരു സ്വാദുമില്ലല്ലോ

അമ്മേ......


4 comments:

Anonymous said...

നന്നായിട്ടുണ്ട്

Anonymous said...

അസല്‍ പോസ്റ്റ് കാണിക്കുക എന്നു വെച്ചാല്‍ ഇത് ഡ്യൂപ്ലിക്കേറ്റ് ആണോ?

സംഭവ് അച്ഛാ ഹൈ.

Anonymous said...

കുഞ്ഞിക്കാലുകൾ വട്ടം ചവിട്ടി ചവിട്ടി ശങ്കരനിത് എങ്ങോട്ടാ?

നന്നായിട്ടുണ്ട് കെട്ടോ കുട്ടിശ്ശങ്കരന്റെ ചിത്രങ്ങൾ

Anonymous said...

ലക്ഷ്മി :തക്കം കിട്ടുമ്പോഴൊക്കെ ഓട്ടമാണു ശങ്കരന്റെ ഹോബി.ഈ ഡിസംബർ 28 ന്‌ ശങ്കരന്‌ ഒരു വയസ്സാകും.
പ്രയാൺ: സന്ദർശനതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.വീണ്ടും വരുമല്ലോ
കൊലച്ചിരി:എനിക്കും മനസ്സിലായില്ല. എന്തായാലും കൊലച്ചിരി കേട്ടതിൽ സന്തോഷം.വീണ്ടും വരുമെന്നു പ്രതീക്ഷിക്കുന്നു